തിരുവനന്തപുരം: വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു 9 വയസ്സുകാരന് മരിച്ച സംഭവം ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയം. കാട്ടാക്കട ഗിരീഷ്- മനീഷ ദമ്പതികളുടെ മകന് ആദിത്യനാണ് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയില്‍ മരിച്ചത്. ശനിയാഴ്ച മണിയറവിള താലൂക്കാശുപത്രിയില്‍ ചികിത്സതേടിയപ്പോള്‍ മരുന്ന് നല്കി വിട്ടയച്ചു.
ആരോഗ്യസ്ഥിതി മോശമായതോടെ എസ്എടിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിളപ്പില്‍ശാലയിലെ ഒരു ഹോട്ടലില്‍ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കാന്‍ കാരണമായത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. കാട്ടാക്കട കുളത്തുമ്മല്‍ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്.