Social MediaTRENDING

കുളിച്ചോണ്ട് നിന്ന ആളുടെ മുകളിലേക്കാണ് ഞാന്‍ ചാടി കയറിയത്! മൃഗങ്ങളുമായിട്ടുള്ള ശത്രുതയെ പറ്റി സുസ്മിത

നീയും ഞാനും എന്ന ഹിറ്റ് സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സുസ്മിത പ്രഭാകരന്‍. ആദ്യ സീരിയലിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ കൈനിറയെ അവസരങ്ങളുമായി തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ് നടി.

ഇതിനിടെ തന്റെ ജീവിതത്തിലെ ചില രസകരമായ സംഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് നടി. താനും മൃഗങ്ങളും തമ്മില്‍ ചെറിയൊരു ശത്രുത ഉണ്ടെന്നാണ് സുസ്മിത വെളിപ്പെടുത്തുന്നത്. അടുത്തിടെ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി സുസ്മിത എത്തിയിരുന്നു. ഇതില്‍ അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് ജീവിതത്തിലുണ്ടായ അനുഭവങ്ങളെ പറ്റിയും നടി പറഞ്ഞത്.

Signature-ad

എംബിഎ കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് ഈ മേഖലയിലേക്ക് എത്തിയതെന്നാണ് സുസ്മിത പറയുന്നത്. ആ സമയത്ത് ഒരു ഫോട്ടോഷൂട്ട് നടത്തി. അത് ശ്രദ്ധിക്കപ്പെട്ടതോടെ ആദ്യം ഒരു ആല്‍ബത്തിലേക്ക് അവസരം വന്നു. പിന്നീടൊരു ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചു. അതിന് ശേഷമാണ് നീയും ഞാനും എന്ന സീരിയലിലേക്ക് വിളിക്കുന്നത്. ഓഡിഷന് പോയി പങ്കെടുത്തു. ഒരുപാട് പേര്‍ വന്നെങ്കിലും ഭാഗ്യം കൊണ്ട് താന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ സുഖമോ ദേവീ എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണെന്നും സുസ്മിത കൂട്ടിച്ചേര്‍ത്തു.

‘പട്ടികള്‍, കോഴി, ആട് തുടങ്ങിയ ജീവികളൊക്കെ തന്നെ കാണുമ്പോള്‍ ഓടിപ്പിക്കും എന്നാണ് സുസ്മിത പറയുന്നത്. അതെന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. പക്ഷേ പലതവണ അനുഭവം ഉണ്ടായത് കൊണ്ട്
ഒരു ബന്ധുവിന്റെ വീട്ടില്‍ പോയതായിരുന്നു ഞാന്‍. ആ വീട്ടിലെ പട്ടിയാണ്. അതിനെ അന്നത്തെ ദിവസം കെട്ടിയിട്ടില്ലായിരുന്നു. അത് വന്ന സമയത്ത് ഒരു ഭാഗത്ത് നിന്നാല്‍ മതിയായിരുന്നു. പക്ഷേ അതിന് പകരം ഞാനിറങ്ങി ഓടി. നേരെ ഓടിയത് അവിടെയുള്ള കുളത്തിന്റെ അടുത്തേക്കാണ്.

അവിടൊരു ചേട്ടന്‍ കുളിച്ചോണ്ട് നില്‍ക്കുന്നുണ്ട്. ഞാന്‍ ഓടി ചെന്ന് അയാളുടെ മേലില്‍ ചാടി കയറി. പുള്ളിക്കാരനും പേടിച്ച് പോയിട്ടുണ്ടാവും. കാരണം എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാവില്ല. ശരിക്കും പറഞ്ഞാല്‍ എന്റെ ഗുരുവായൂരപ്പന്‍ കൂടെയുള്ളത് കൊണ്ടാണ് അന്ന് രക്ഷപ്പെട്ടതെന്നും സുസ്മിത പറയുന്നു.

അതുപോലെ ഒരു ആടും എന്നെ ഉപദ്രവിക്കുമായിരുന്നു. ചെറിയ ആടുകളാണ്. ഞാന്‍ അതിലെ പോകുമ്പോള്‍ ഈ ആട് എന്റെ പിന്നാലെ ഓടും. ഞാന്‍ അതിന്റെ മുന്നില്‍ ഓടും. അങ്ങനെ കുറേ മുന്നിലെത്തുമ്പോള്‍ അത് തിരിഞ്ഞ് പോകും. എന്നെ എപ്പോള്‍ കണ്ടാലും ആ ആട് ഓടിപ്പിക്കും. പകുതി എത്തുമ്പോള്‍ അത് തിരികെ പോകുമെന്നും നടി പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: