CrimeNEWS

ഡ്യൂട്ടിക്കിടെ വനിത പൊലീസികാരിയെ തല്ലി; സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തൊടുപുഴ മുട്ടം സ്റ്റേഷനിലെ സിപിഒ വെങ്ങല്ലൂര്‍ സ്വദേശി സിനാജിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് തൊടുപുഴ സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ സിനാജ് മര്‍ദിച്ചത്.

ഡ്യൂട്ടിക്കിടെ വനിത ഉദ്യോഗസ്ഥയെ മര്‍ദിച്ചതിനും സേനയ്ക്ക് അവമതിപ്പുണ്ടാക്കിയതിനുമാണ് നടപടി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊടുപുഴ സിഐയ്ക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാകും തുടര്‍നടപടി.

Signature-ad

എന്നാല്‍, മര്‍ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചന. എന്നിരുന്നാലും രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അച്ചടക്കനടപടിയെടുത്തിരിക്കുന്നത്.

Back to top button
error: