NEWS

ഐഎഫ്എഫ്കെ: കോവിഡ് പരിശോധന തിങ്കളാഴ്ച മുതൽ

തിരു :തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്നവർക്കുള്ള കോവിഡ് ആന്റിജൻ ടെസ്റ്റ് തിങ്കളാഴ്ച മുതൽ ആരംഭിക്കും .മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിലാണ് പരിശോധന നടക്കുന്നത് ഡെലിഗേറ്റുകൾ, ഒഫിഷ്യലുകൾ , വോളന്റിയർമാർ, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവർക്കാണ് ആരോഗ്യവകുപ്പുമായി സഹകരിച്ചു ചലച്ചിത്ര അക്കാഡമി ടെസ്റ്റിനുള്ള സൗകര്യം ഒരുക്കുന്നത് .ടെസ്റ്റ് ഫെബ്രുവരി 8,9,10 തീയതികളിൽ തുടരും.

മേളയിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തേണ്ട തീയതിയും വിശദാംശങ്ങളും അടങ്ങുന്ന സന്ദേശം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളിൽ എസ് എം എസ് ആയി അറിയിക്കും .മണിക്കൂറിൽ 150 പേർക്ക് കോവിഡ് ആന്റിജൻ ടെസ്റ്റ് നടത്തുന്നത്തിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും പ്രതിനിധികൾ അറിയിപ്പ് ലഭിക്കുന്നതനുസരിച്ചു ടെസ്റ്റിന് വിധേയമാകണമെന്നും അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ അറിയിച്ചു.

Signature-ad

കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്ന ഡെലിഗേറ്റുകൾക്ക് അക്കാദമി നൽകുന്ന നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അന്ന് തന്നെ ഡെലിഗേറ്റ് പാസ് അടങ്ങിയ കിറ്റ് കൈപ്പറ്റാവുന്നതാണ്. ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സ്വന്തം നിലയിൽ ഹാജരാക്കുന്നവർക്കും മേളയിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് ലാബുകളിലോ ആശുപത്രികളിലോ ടെസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റിന് മാത്രമേ അംഗീകാരം ഉണ്ടാകൂ .

കോവിഡ് ടെസ്റ്റ് സമയത്തും പാസ് വിതരണത്തിലും ഉൾപ്പടെ മേളയുടെ നടത്തിപ്പിൽ ഉടനീളം അക്കാഡമി കർശന കോവിഡ് പ്രതിരോധ നടപടികളാണ് സ്വീകരിക്കുന്നത്.

Back to top button
error: