NEWSSocial Media

73ാമത്തെ വയസ്സിലും മമ്മൂട്ടി അത് ചെയ്തു, ഇത് ചെയ്തു എന്ന ക്‌ളീഷേ വര്‍ത്തമാനം ഒന്നുമില്ല, പക്ഷേ അയാള്‍ ഒരു ജിന്നാണ്!

രാധക ലോകത്തിന്റെ നീണ്ട കാത്തിരിപ്പിനൊടുവില്‍ മെഗാ സ്റ്റാറിന്റെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രതീക്ഷകള്‍ നിറവേറ്റുന്ന ചിത്രമാണ് ടര്‍ബോയെന്നാണ് ആദ്യമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എത്തുന്ന പ്രതികരണങ്ങള്‍. സോഷ്യലിടത്ത് നിറയെ ജോസേട്ടായി തരംഗം തീര്‍ത്തിരിക്കുകയാണ്. രണ്ടാം ഭാഗത്തിനായി കട്ട വെയിട്ടിംഗ് എന്നൊക്കെയാണ് പ്രതികരണങ്ങള്‍ നിറയുന്നത്. പ്രീ സെയ്‌ലിലൂടെ മാത്രം തന്നെ ചിത്രം വന്‍ നേട്ടം കൈവരിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം 3.48 കോടി രൂപ ചിത്രം നേടി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജീപ്പ് ഡ്രൈവറായ ജോസാണ് മമ്മൂട്ടിയുടെ കഥാപാത്രം. കന്നഡ, തെലുങ്ക് താരങ്ങളായ രാജ്ബി ഷെട്ടി, സുനില്‍ എന്നിവരും ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ശബരീഷ് വര്‍മ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Signature-ad

ചിത്രത്തിനെ കുറിച്ച് ശ്രീരാജ് വള്ളപ്പാടം മൂവി ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈയടുത്ത കാലത്ത് മലയാളത്തില്‍ നിന്നും വ്യത്യസ്തമായ നിരവധി മികച്ച സിനിമകള്‍ വരികയുണ്ടായി. എന്നാല്‍ ഒരു ഫുള്‍ ഓണ്‍ ആക്ഷന്‍ മൂവി ആവശ്യമാണ് എന്ന് തോന്നിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് വൈശാഖിന്റെ മമ്മൂട്ടി ചിത്രം ടര്‍ബോ എത്തിയത്. ജനാധിപത്യത്തെ വിലക്ക് എടുക്കുന്ന പണാധിപത്യവും, റിസോര്‍ട് രാഷ്ട്രീയവും, ബാങ്കിംഗ് മേഖലയില്‍ നടക്കാന്‍ സാധ്യതയുള്ള വലിയ കൊള്ളകളെക്കുറിച്ചും സിനിമ പറഞ്ഞുവെക്കുന്നു.

രാജ് ബീ ഷെട്ടിയുടെ കൂടെ അഴിഞ്ഞാട്ടം ഉള്ളതുകൊണ്ട് മമ്മൂട്ടിയുടെ വണ്മാന്‍ ഷോ എന്ന് പറയാന്‍ പറ്റില്ല. രസകരമായി പോകുന്ന ആദ്യപകുതിക്ക് ശേഷം പുറത്ത് എത്രയൊക്കെ മഴ പെയ്താലും അകത്ത് തീ പിടിപ്പിക്കുന്ന സെക്കന്‍ഡ് ഹാഫ്. ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുന്നു. ഒരു രക്ഷയും ഇല്ലാത്ത ചെയ്സിംഗ് രംഗങ്ങള്‍.
നായകനെക്കാള്‍ കിടുവായി വില്ലന് കിട്ടിയ ബിജിഎം. എടുത്തുപറയേണ്ടത് ആക്ഷന്‍ രംഗങ്ങളാണ്, പ്രത്യേകിച്ച് ക്ലൈമാക്സ് ഫൈറ്റ്. 73 മത്തെ വയസ്സിലും മമ്മൂട്ടി അത് ചെയ്തു ഇത് ചെയ്തു എന്ന ക്‌ളീഷേ വര്‍ത്തമാനം ഒന്നുമില്ല. പക്ഷേ അയാള്‍ ഒരു ജിന്നാണ്??. അത് സമ്മതിക്കാതെ ആ പടം കണ്ടിട്ട് ഇറങ്ങാന്‍ കഴിയില്ല… മൊത്തത്തില്‍ വൈശാഖ് മൂവി??
മമ്മൂട്ടി???? രാജ് ബി ഷെട്ടി എന്നു പറഞ്ഞാണ് ശ്രീരാജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

Back to top button
error: