KeralaNEWS

അരൂര്‍ ദേശീയപാതാ നിര്‍മാണ മേഖലയില്‍ അപകടമൊഴിവാക്കാന്‍ 2 ദിവസം പൂജ, തൊഴിലാളികളടക്കം 28 പേര്‍ മരിച്ചെന്ന് കമ്പനി

കൊച്ചി: ദേശീയപാത നിര്‍മ്മാണ മേഖലയില്‍ അപകടമൊഴിവാക്കാന്‍ പൂജ. അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയിലാണ് രണ്ടു ദിവസത്തെ പൂജ നടക്കുന്നത്. ചമ്മനാട് നിര്‍മാണ മേഖലയില്‍ പ്രത്യേക പന്തല്‍ കെട്ടിയാണ് പൂജ.

നിര്‍മാണ മേഖലയില്‍ ഒന്നേകാല്‍ വര്‍ഷത്തിനിടെ വാഹന അപകടങ്ങളില്‍ 25 പേര്‍ മരിച്ചിരുന്നു. നിര്‍മാണ തൊഴിലാളികള്‍ മൂന്ന് പേരും മരിച്ചു. ഇതോടെ തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് പൂജയെന്നാണ് നിര്‍മ്മാണ കമ്പനി വിശദീകരണം നല്‍കിയത്. ഉയരപ്പാത നിര്‍മാണ മേഖലയില്‍ ആയിരത്തോളം അതിഥി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

Signature-ad

 

 

 

Back to top button
error: