NEWSPravasi

രോഗബാധയെ തുടർന്ന് നാട്ടില്‍ ചികിത്സയ്‌ക്കെത്തിയ പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി

     കാസർകോട് ബേക്കൽ സ്വദേശിയായ പ്രവാസി യുവാവ് അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തി ചികിത്സയ്‌ക്കിടെ   മരിച്ചു. ബേക്കല്‍ മൗവ്വലിലെ പരേതരായ മുഹമ്മദ് കുഞ്ഞി- സുഹ്റ ദമ്പതികളുടെ മകൻ പാറപ്പള്ളിയിലെ പി.എച്ച് ഷാഹിദ് (28) ആണ് മരിച്ചത്. ദുബൈയില്‍ അമ്മാവന്‍ പി.എച്ച് ബഷീറിന്റെ കടയില്‍ ജോലി ചെയ്തിരുന്ന ഷാഹിദ് അസുഖ ബാധിതനായി മാസങ്ങളായി നാട്ടില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ കാഞ്ഞങ്ങാട് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.

ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന രോഗമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ചികിത്സിച്ച്  ഭേദമാക്കാന്‍ ബെംഗ്ളുറു ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ കൊണ്ട് പോയങ്കിലും ഫലം കണ്ടില്ല.

ദുബൈയില്‍ ജോലി ചെയ്യവേ യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് റാശിദ് അല്‍ മക്തൂമിനെയടക്കം സന്ദര്‍ശിച്ച് ഈദ് ആശംസകള്‍ നേരാന്‍ അപൂര്‍വ അവസരം ഷാഹിദിന് ലഭിച്ചിരുന്നു.

കെ.എം.സി.സി സജീവ പ്രവര്‍ത്തകന്‍ കൂടിയായ ഷാഹിദ് സാമൂഹ്യ- സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: മുസവ്വിറ ചിത്താരി. ഏക മകള്‍ രണ്ടരവയസ്സുകാരി സുഹ്റ മെഹ്‌വിശ്. ദുബൈ മണ്ഡലം കെ.എം.സി.സി സെക്രട്ടറി ഷാനവാസ് ഏക സഹോദരനാണ്.

Back to top button
error: