ന്യൂഡൽഹി: ഇന്ത്യയിൽ ജീവിക്കാൻ കൊള്ളുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം നേടി ബെംഗളുരു.2024 ലെ ഈസ് ഓഫ് ലിവിങ് ഇന്‍ഡക്സിലാണ് ബാംഗ്ലൂർ ജീവിക്കാൻ അനുയോജ്യമായ മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടാം സ്ഥാനത്ത് പൂനെയാണ്. അഹമ്മദാബാദ്, ചെന്നൈ, സൂറത്ത് എന്നീ നഗരങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ജീവിത നിലവാരവും ഇന്ത്യയിലെ നഗരങ്ങളിലുടനീളമുള്ള നഗരവികസന സംരംഭങ്ങളുടെ ഫലപ്രാപ്തിയും കണക്കാക്കുന്നതിന് ഈസ് ഓഫ് ലിവിംഗ് ഇൻഡക്സ് പുറത്തിറക്കുന്നത്.
2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച 10 താമസയോഗ്യമായ നഗരങ്ങളുടെ ലിസ്റ്റ്
ബാംഗ്ലൂര്‍- 66.70
പൂനെ – 66.27
അഹമ്മദാബാദ് – 64.87
ചെന്നൈ – 62.61
സൂററ്റ് – 61.73
നവി മുംബൈ – 61.60
കോയമ്ബത്തൂർ – 59.72
വഡോധര -59.24
ഇൻഡോർ -58.58
ഗ്രേറ്റർ മുംബൈ -58.23