ആലപ്പുഴ: നെല്‍പ്പാടത്ത് കൊയ്ത്തുമെഷീനുമായി വന്നയാള്‍ പോക്സോ കേസില്‍ അറസ്റ്റില്‍.
പാലക്കാട് കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രത്തിനടുത്ത് കണ്ണാടി പഞ്ചായത്തില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രന്(56) ആണ് അറസ്റ്റിലായത്.
നെടുമുടി പോലീസ് സ്റ്റേഷനതിര്ത്തിയില് എട്ട് വയസുകാരനെ കൊയ്തു മെഷീനില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്.
സംഭവത്തിന് ശേഷം മുങ്ങിയ ഇയാളെ പാലക്കാടെത്തിയാണ് പോലീസ് പിടികൂടിയത്.