ബംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിൻ്റെ പേരില്‍ കാമുകൻ യുവതിയെ കുത്തിക്കൊന്നു.ബംഗാള്‍ സ്വദേശിനിയായ ഫരീദ ഖാത്തൂന്‍(42) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ എന്‍.എല്‍. ഗിരീഷ്(32) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.നഗരത്തില്‍ കാർ ഡ്രൈവറായി ജോലി ചെയ്യുകയാണിയാള്‍. ശനിയാഴ്ച ബെംഗളൂരു ജയനഗറിലെ ശാലിനി മൈതാനത്ത് വച്ചായിരുന്നു സംഭവം.
ഏറെ നാളായി സൗഹൃദത്തിലായിരുന്നു രണ്ടുകുട്ടികളുടെ മാതാവായ ഫരീദയും ഗിരീഷും. ബംഗാളില്‍നിന്ന് തിരിച്ചെത്തിയ യുവതിയോട് പ്രതി വിവാഹാഭ്യര്‍ഥന നടത്തുകയും യുവതി ഇത് നിരസിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് യുവതിയെ കുത്തുന്നത്.15 പ്രാവശ്യത്തോളം കുത്തേറ്റ യുവതി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.