KeralaNEWS

അഞ്ചുരുളിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി 

ഇടുക്കി: അഞ്ചുരുളി ജലാശത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.പാമ്ബാടുംപാറ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ജോണ്‍ മുരുകന്റെ മകള്‍ എയ്ഞ്ചലിന്റെ ( അഞ്ജലി-24)  മൃതദേഹമാണ് കണ്ടെത്തിയത്.

ബന്ധു വീട്ടിലേയ്‌ക്കെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ അവിടെ എത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ തിരയുന്നതിനിടെയാണ്  അഞ്ചുരുളി ജലാശയത്തില്‍  മരിച്ച നിലയില്‍ കണ്ടെത്തിയത്.

Signature-ad

അഞ്ജലിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നെന്ന് വിവരം ലഭിച്ചതായും ഇതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ജീവനൊടുക്കിയതാണോ എന്നതുള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന സിഐ സുരേഷ് കുമാര്‍ പറഞ്ഞു.

Back to top button
error: