IndiaNEWS

ജെഎൻയുവില്‍ ഇടതുസഖ്യത്തിന്റെ മുന്നേറ്റം; പ്രധാന 4 സീറ്റുകളില്‍ മൂന്നിലും മിന്നും വിജയം

ഡൽഹി: ജവഹർലാല്‍ നെഹ്റു സ്റ്റുഡനറ്സ് യൂണിയൻ തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വിജയം. തിരഞ്ഞെടുപ്പ് നടന്ന പ്രധാന നാല് സീറ്റുകളില്‍ മൂന്നും നേടിക്കൊണ്ടാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ക്യാമ്ബസില്‍ ഇടതു വിദ്യാർത്ഥി സഖ്യം വിജയം ആവർത്തിച്ചത്.

എബിവിപിയായിരുന്നു എല്ലാ സീറ്റുകളിലേക്കും പ്രധാന എതിരാളി. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എഐഎസ്‌എ) ധനഞ്ജയ് യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവിജിത് ഘോഷ് വൈസ് പ്രസിഡന്റായും മുഹമ്മദ് സാജിദ് ജോയിന്റ് സെക്രട്ടറിയായും വിജയിച്ചു.

ഇടതുപക്ഷം പിന്തുണച്ച ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷനില്‍ (ബാപ്സ) നിന്നുള്ള പ്രിയാൻഷി ആര്യയാണ് ജനറല്‍ സെക്രട്ടറിയായി വിജയിച്ചത്. നേരത്തേ ഇടതു സഖ്യം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്വാതി സിംഗിനെ സ്ഥാനാർത്ഥിയായി നിർത്തിയിരുന്നെങ്കിലും സ്വാതിയുടെ നോമിനേഷൻ പോളിംഗിന് മണിക്കൂറുകള്‍ക്ക് മുമ്ബ് തള്ളിപ്പോയിരുന്നു. ഇതേത്തുടർന്നാണ് ആര്യക്ക് വോട്ട് ചെയ്യാൻ ഇടത് സഖ്യം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തത്.

Signature-ad

 

കോവിഡ് മൂലമുണ്ടായ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെഎൻയുവില്‍ തിരഞ്ഞെടുപ്പ് നടന്നത്.

Back to top button
error: