Social MediaTRENDING

സമ്മാനമൊന്നും വേണ്ട, മോദിക്ക് വോട്ട് ചെയ്താല്‍ മാത്രം മതി! സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു ക്ഷണക്കത്ത്

ഹൈദരാബാദ്: വിവാഹക്ഷണക്കത്തില്‍ വ്യത്യസ്തത കൊണ്ടുവരുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം ക്ഷണക്കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തെലങ്കാനയിലെ സങ്കറെഡ്ഡിയില്‍ നിന്നുള്ള ആളാണ് മകന്റെ വിവാഹക്ഷണക്കത്തില്‍ വ്യത്യസ്തത കൊണ്ടുവന്നത്.

വിവാഹത്തിന് എത്തുന്നവര്‍ സമ്മാനങ്ങള്‍ ഒന്നും കൊണ്ടുവരേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്താല്‍ മാത്രം മതിയെന്നുമാണ് കത്തില്‍ പറയുന്നത്. സായ് കുമാറും മഹിമ റാണിയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുന്നതാണ് വിവാഹത്തിന് ലഭിക്കുന്ന സമ്മാനമെന്നും കത്തില്‍ പറയുന്നു. ഏപ്രില്‍ നാലിനാണ് വിവാഹം. സായ് കുമാറിന്റെ അച്ഛന്‍ നനികന്തി നരസിംഹലുവാണ് വിവാഹക്ഷണക്കത്ത് പ്രിന്റ് ചെയ്തത്.

Back to top button
error: