Social MediaTRENDING

അമ്പത് ദിവസമല്ല, കഴിഞ്ഞ പത്ത് വർഷങ്ങളായി ജനം കാത്തിരിക്കുകയാണ്; മോദിജിയുടെ ആ വാഗ്ദാനം നിറവേറ്റുന്നതും കാത്ത്

ള്ളപ്പണം ചുട്ടെരിച്ച് വളമാക്കി മോദിജിയുടെ സർക്കാർ കൊയ്തെടുത്ത ഫലങ്ങൾ തങ്ങൾക്ക് കൂടി കിട്ടുമെന്ന പ്രതീക്ഷയിൽ
അമ്പത് ദിവസമല്ല, കഴിഞ്ഞ പത്ത് വർഷങ്ങളായി ജനം കാത്തിരിക്കുകയാണ്.
എട്ട് കൊല്ലം മുമ്പ് ഒരു നവംബർ രാത്രിയിൽ മോദിജി നടത്തിയ മിന്നൽപ്രഹരത്തിൽ കാട്ടുതീയിലെന്ന പോലെ കള്ളപ്പണം വെന്തെരിഞ്ഞ് ചാമ്പലായത് ദേശക്കാർ കണ്ടു നിന്നത് ഉന്മാദത്തോടടുത്ത ഉൾപ്പുളകത്തോടെയായിരുന്നു.

ആ ദിനങ്ങളിൽ എ.ടി.എമ്മിന് മുന്നിൽ പകലന്തിയോളം ക്യൂ നിന്ന നാട്ടുകാരെ പ്രചോദിപ്പിച്ചത് കള്ളപ്പണക്കാരുടെ ദാരുണമായ തകർച്ചയും തങ്ങളുടെ അക്കൗണ്ടുകളിലേക്ക് വരാനിരിക്കുന്ന 15 ലക്ഷം രൂപയുമായിരുന്നു എന്നതും രഹസ്യമല്ല. കള്ളപ്പണക്കാരുടെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചതിനു ശേഷം അഞ്ച് ദിവസം കഴിഞ്ഞ് 2016 നവംബർ 13-ന് ഗോവയിൽവെച്ച് വികാരാധീനനായി കണ്ഠമിടറിക്കൊണ്ട് മോദിജി നടത്തിയ പ്രസംഗം ഓർമ്മിയില്ലേ!

”വെറും 50 ദിവസമാണ് ഞാൻ ആവശ്യപ്പെടുന്നത്. ഡിസംബർ 30-ന് ശേഷവും പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെങ്കിൽ രാജ്യം തീരുമാനിക്കുന്ന ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറാണ്.”

Signature-ad

 

കാര്യങ്ങൾ ശരിയായില്ലെങ്കിൽ തന്നെ പച്ചയ്ക്ക് കത്തിച്ചോളൂ എന്ന് മോദിജി പറഞ്ഞതായി ചില നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾ മുളയിലേ നുള്ളാനാണ് സാമൂഹിക മാദ്ധ്യമങ്ങളെയടക്കം കൂച്ചുവിലങ്ങിടുന്ന പുതിയ നിയമങ്ങൾ വരുന്നത്.
 പക്ഷേ, ഏതു കാത്തിരിപ്പിനും ഒരവസാനമുണ്ട്. ഇന്നല്ലെങ്കിൽ നാളെ അവൻ വരും എന്ന് പറഞ്ഞ് അനന്തമായി കാത്തിരിക്കാൻ ഭക്തർക്കും ബുദ്ധിജീവികൾക്കും മാത്രമേ കഴിയൂ. ബാക്കിവരുന്ന സാധാരണ ജനങ്ങൾ ഒരു നിവൃത്തിയുമില്ലാതെ വരുമ്പോൾ സ്വന്തം രീതിയിൽ കള്ളപ്പണം തകർക്കാൻ ശ്രമിക്കും. ശത്രുവിനെ തകർക്കാൻ ശത്രുവിന്റെ ആയുധങ്ങൾ ഉപയോഗിക്കാമെന്ന മാർക്സിന്റെ വാക്യങ്ങൾ കമ്മ്യൂണിസ്റ്റുകാരുടെ കുത്തകയൊന്നുമല്ലല്ലോ!
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ടിന് ഇതുമായി വല്ല ബന്ധവും ഉണ്ടെന്നു ചോദിക്കരുത്.പക്ഷെ ഈ പണം നൽകിയ ആദ്യ 30 കമ്പനികളിൽ 14 കമ്പനികളും പല കേസുകളിലും അന്വേഷണം നേരിടുന്ന കമ്പനികളാണ്.അതേസമയം 47.5% ഇലക്ടൽ ബോണ്ടുകളും സ്വന്തമാക്കിയത് ബിജെപിയാണ് 6060 .51 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകൾ വഴി 2019 ഏപ്രിൽ മുതൽ 2024 ജനുവരി വരെയുള്ള കാലയളവിൽ അവർ സ്വീകരിച്ചത്.
എന്നാൽ പല പാർട്ടികളും കോടികൾ ഇലക്ടറൽ ബോണ്ടുകൾ വഴി സ്വീകരിച്ചപ്പോൾ ഒരു രൂപ പോലും സ്വീകരിക്കാൻ തയ്യാറാവാത്ത രാഷ്‌ടീയ പാർട്ടികളും ഈ കൂട്ടത്തിലുണ്ട് സി പി ഐ , സി പി എം , ബി എസ് പി, മേഘാലയിലെ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി , മുസ്ലിം ലീഗ് എന്നിവർ.
ഇതിനിടയിൽ മറ്റൊരു സംഭവം കൂടി നടന്നു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവെച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത രാജി. 2027 വരെ കാലാവധിയുണ്ടായിരിക്കെയാണ് അരുണ്‍ ഗോയല്‍ പെട്ടെന്ന് രാജിവെക്കുന്നത്.
ഇലക്ടൽ ബോണ്ടു വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഗോയലിന്റെ രാജി.പെട്ടെന്നുതന്നെ രാഷ്ട്രപതി ഇതംഗീകരിച്ച്  വിജ്ഞാപനവും പുറത്തിറക്കി.നേരം ഇരുട്ടിവെളുക്കുന്നതിന്റെ മുൻപേ അടുത്തയാൾ ആ കസേരയിൽ കയറിയിരിക്കുകയും ചെയ്തു.

Back to top button
error: