കൊച്ചി: ആലുവയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകാന്‍ കാര്‍ വാടകക്ക് നല്‍കിയത് ഇവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ രാവിലെ ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് സംഭവം പൊലീസിനെ അറിയിച്ചത്.
തട്ടിക്കൊണ്ടുപോയതില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം ഇന്നലെ തിരുവനന്തപുരത്തുവച്ച് പൊലീസ് കണ്ടെത്തിയിരുന്നു. ആരെയാണ് തട്ടിക്കൊണ്ടുപോയത് എന്നത് സംബന്ധിച്ചും പൊലീസിന് വ്യക്തതയില്ല. ഓട്ടോ ഡ്രൈവര്‍മാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.