തിങ്കളാഴ്ച രാവിലെ സ്വന്തം വീട്ടില്‍നിന്നു തിരികെ ഭർത്താവിന്റെ വീട്ടിലേക്കു വരുമ്ബോഴാണ് അനുവിനെ കാണാതാകുന്നത്. ചൊവ്വാഴ്ചയാണ് വാളൂർ കനാലില്‍ അനുവിന്റെ മൃതദേഹം കണ്ടത്. മൃതദേഹം അർധനഗ്നമായനിലയിലായിരുന്നു. ശരീരത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും കാണാതായിട്ടുണ്ട്.
മുട്ടൊപ്പം വെള്ളമുള്ള തോട്ടില്‍ യുവതി മുങ്ങി മരിക്കാൻ സാധ്യത കുറവാണ്.തന്നെയുമല്ല,അനുവിനെ കാണാതായതിനുശേഷം തോടിനു സമീപത്തുള്‍പ്പെടെ ആളുകൾ തിരച്ചില്‍ നടത്തിയുമിരുന്നു.
അനുവിന് എന്തെങ്കിലും പ്രശ്നമുള്ളതായി സ്വന്തം വീട്ടുകാർക്കോ ഭർത്താവിന്റെ വീട്ടുകാർക്കോ അറിയില്ല.ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും അനുവിനില്ലെന്നാണു ബന്ധുക്കളും പറയുന്നത്.
അതേസമയം അനുവിനെ കാണാതായതിനുശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണു ദുരൂഹത വർധിക്കുന്നത്. പ്രാദേശിക വാട്സാപ് ഗ്രൂപ്പുകളില്‍ കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചർച്ച ഇതായിരുന്നു.
മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തണമെന്ന് സ്ഥലം എംഎല്‍എ ടി.പി.രാമകൃഷ്ണനും ആവശ്യപ്പെട്ടു.