തിരുവനന്തപുരം: ബി.ജെ.പിക്കു കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളെന്ന് പരിഹസിച്ച് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ.
കേരള സ്പോര്‍ട്ടസ് കൗണ്‍സില്‍ മുന്‍ അദ്ധ്യക്ഷയും കായിക താരവുമായ പത്മിനി തോമസ്, ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിമാരായ തമ്ബാന്നുര് സതീഷ്, സി.എന്‍. ഉദയകുമാര്‍ തുടങ്ങി ഒട്ടേറെ പേര് ബി.ജെ.പിയില്‍ ചേര്‍ന്നതിനെയാണ് എം എം ഹസന് പരിഹസിച്ചത്. പെരുമ്ബറ കൊട്ടിയ ബി.ജെ.പിക്കു കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളാണെന്നായിരുന്നു പരിഹാസം.
അതേസമയം കോണ്‍ഗ്രസിലെ ഓട്ടുപാത്രങ്ങള്‍ ക്ലാവുപിടിച്ചതിന് ആരാണ് ഉത്തരവാദിയെന്ന് ബിജെപി ചോദിക്കുന്നു.കോണ്‍ഗ്രസില്‍ പ്രതിഭയുള്ളവര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശരിവയ്ക്കുകയായിരുന്നു ഒരര്‍ത്ഥത്തില്‍ ഹസന് ചെയ്തതെന്നും അവർ ആരോപിച്ചു.