KeralaNEWS

പത്തനംതിട്ട,ആലപ്പുഴ, കോട്ടയം ജില്ലകളില്‍  മഴ സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

തിരുവനന്തപുരം: പൊള്ളുന്ന വെയിലില്‍ ആശ്വാസമായി സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ മഴയ്ക്ക് സാധ്യത.
ഇന്നും നാളെയും പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം ജില്ലകളില്‍  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശ്ശൂർ, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Back to top button
error: