KeralaNEWS

മൂന്നാറിലും ശബരിമലയിലും ഉൾപ്പെടെ റോപ് വേ 

തിരുവനന്തപുരം: മൂന്നാറിലും ശബരിമലയിലും ഉൾപ്പെടെ റോപ് വേ നിർമ്മിക്കാൻ നീക്കം.സംസ്ഥാനത്ത് റോഡുസൗകര്യമില്ലാത്തയിടങ്ങളിലാണ് റോപ് വേ നിർമിക്കുന്നത്.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും നിർമാണം. 40 ശതമാനം തുക  സർക്കാരും 60 ശതമാനം കരാറെടുത്ത കമ്ബനിയും മുടക്കും. മൂന്നാർ മുതല്‍ വട്ടവട വരെ റോപ് വേ നിർമിക്കാൻ പഠനം നടത്തിയ കമ്ബനി റിപ്പോർട്ട് നല്‍കി. ഇവിടെയാകും ആദ്യപദ്ധതി വരുക.

Signature-ad

വയനാട്, ശബരിമല, പൊൻമുടി എന്നിവിടങ്ങളിലും പഠനം തുടങ്ങി. പൂർണമായും ഇന്ത്യയില്‍ നിർമിച്ച കാബിനുകളാകും റോപ് വേക്ക് ഉപയോഗിക്കുക.

Back to top button
error: