CareersTRENDING

എസ്ബിഐയില്‍ നിരവധി ഒഴിവുകള്‍; അവസാന തീയതി മാര്‍ച്ച്‌ നാല്

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 130 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തസ്തികകളും ഒഴിവുകളും

അസിസ്റ്റന്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-23, ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-51, മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-3, അസിസ്റ്റന്റ് ജനറല്‍ മാനേജർ ( ആപ്ലിക്കേഷൻ സെക്യൂരിറ്റി)-3.

ശമ്ബളം:

അസിസ്റ്റന്റ് മാനേജർ 36000-63840 രൂപ, ഡെപ്യൂട്ടി മാനേജർ 48170-69810 രൂപ , മാനേജർ 63840-78230രൂപ, അസിസ്റ്റന്റ് ജനറല്‍ മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി) 89890-100350 രൂപ വരെ.

പ്രായം:

അസിസ്റ്റന്റ് മാനേജർ- 30വയസ്സ്, ഡെപ്യൂട്ടി മാനേജർ-35 വയസ്സ്, മാനേജർ-38 വയസ്സ്, അസിസ്റ്റന്റ് ജനറല്‍ മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി)-42 വയസ്സ്.

ഷോർട്ട്ലിസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 750 രൂപയാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കായി www.sbi.co.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ മാർച്ച്‌ നാലിന് മുമ്ബ് അപേക്ഷ സമർപ്പിച്ചിരിക്കണം.

Back to top button
error: