മഞ്ചേരി: മദ്ധ്യപ്രദേശ് സ്വദേശിയായ തൊഴിലാളിയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
ബാൻസ്ദേഹി ബേല്‍ക്കുണ്ട് ബോത്തിയ റായത്തിലെ നാംദേവിന്റെ മകൻ റാംശങ്കറാണ് (33) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മദ്ധ്യപ്രദേശ് സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ കൊല്ലപ്പെട്ട റാം ശങ്കർ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കൊലപാതകം. ഇയാള്‍ മൊബൈല്‍ മോഷണം നടത്തിയതായി നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നു.
ഞായറാഴ്ച രാത്രി ഇതു സംബന്ധിച്ച് പ്രതികളും ഇയാളും തമ്മില്‍ വാക്തർക്കമുണ്ടായി. ഇതോടെ തൊട്ടടുത്തുണ്ടായിരുന്ന ചെങ്കല്ല് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു . സംഭവശേഷം പ്രതികള്‍ രക്ഷപ്പെട്ടുവെങ്കിലും പിന്നീട് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.