KeralaNEWS

ബിജു പ്രഭാകറിന് ഗതാഗതവകുപ്പില്‍ നിന്ന് മാറ്റം, പകരം കെ.വാസുകി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറുമായുള്ള ഭിന്നതയെ തുടർന്ന് പദവിയില്‍ മാറ്റം ആവശ്യപ്പെട്ട ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി.

കെ. വാസുകിക്കാണ് ഗതാഗത വകുപ്പിന്റെ അധിക ചുമതല. ലോക കേരള സഭയുടെ ഡയറക്ടർ പദവി കൂടി അവർ വഹിക്കും.

Signature-ad

അതേസമയം മുഖ്യമന്ത്രിക്ക് കീഴിലുള്ള മെട്രോ, വ്യോമകാര്യം, മന്ത്രി വി.അബ്ദുറഹ്മാന് കീഴിലുള്ള സംസ്ഥാനതല റെയില്‍വേ കാര്യം എന്നിവയിലും ദേവസ്വം മന്ത്രിക്കു കീഴിലുള്ള ഗുരുവായൂർ, കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ കമ്മിഷണറുടെ ചുമതലയിലും ബിജു പ്രഭാകർ തുടരും.

നേരത്തെ ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി സി.എം.ഡി, കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ബിജു പ്രഭാകർ കത്ത് നല്‍കിയിരുന്നു. മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതകളാണ് ഇതിനു കാരണമെന്നായിരുന്നു വിവരം. സർക്കാർ പണം അനുവദിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ വർഷം ജൂലായിലും കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനമൊഴിയാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

 അർജ്ജുൻ പാണ്ഡ്യനെ പുതിയ ലേബർ കമ്മീഷണറായും സൗരഭ് ജയിനിനെ ഊർജ്ജ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.

Back to top button
error: