SportsTRENDING

മുംബൈ സിറ്റി ബെംഗളൂരുവിനെ തോല്‍പ്പിച്ചു, കേരള ബ്ലാസ്റ്റേഴ്സ് 5-ാം സ്ഥാനത്തേക്ക് 

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി. മുംബൈയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് മുംബൈ സിറ്റി വിജയിച്ചത്.വിക്രം പ്രതാപ് സിങിന്റെ ഇരട്ട ഗോളുകള്‍ ആണ് മുംബൈ സിറ്റിക്ക് വിജയം നല്‍കിയത്.

വിജയത്തോടെ മുംബൈ സിറ്റി 28 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറി. കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. 15 പോയിന്റുള്ള ബെംഗളൂരു 10ആം സ്ഥാനത്താണ്‌.

Back to top button
error: