KeralaNEWS

ആശുപത്രിയിലെ മരത്തില്‍ രോഗി തൂങ്ങിമരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദിയൻകുളങ്ങര അഴകിക്കോണം സ്വദേശി അജികുമാർ (45) ആണ് തൂങ്ങിമരിച്ചത്.

ഇന്ന് രാവിലെ 7നാണ് സംഭവം. ആശുപത്രി വളപ്പിലെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Signature-ad

രോഗി ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലത്തെ ചികിത്സ കഴിഞ്ഞതിന് ശേഷമാണ് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും.

Back to top button
error: