KeralaNEWS

പൊലീസുകാര്‍ അമിതമായി മദ്യപിച്ചു; തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തില്‍ കേരള പോലീസിനെതിരെ ഗുരുതര കണ്ടെത്തലുമായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തില്‍ ഗുരുതര കണ്ടെത്തലുമായി പ്രാഥമികാന്വേഷണ റിപ്പോർട്ട്.

ട്രെയിനില്‍ ഉദ്യോഗസ്ഥർ അമിതമായി മദ്യപിച്ചുവെന്നും ആയുധങ്ങള്‍ക്കും തിരകള്‍ക്കും ആവശ്യമായ സുരക്ഷ നല്‍കിയില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. സംഭവത്തില്‍ സൂപ്പർവൈസറി ഉദ്യോഗസ്ഥർക്കുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Signature-ad

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്ക് പോകുന്നതിനിടെയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ഉദ്യോഗസ്ഥർക്കുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍നിന്ന് ജബല്‍പൂരില്‍ വെച്ചാണ് തോക്കും തിരയും നഷ്ടപ്പെട്ടത്. ഇതിനെ തുടർന്ന് 200 കിലോമീറ്ററോളം പിറകോട്ട് പോയി പൊലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു. പക്ഷേ അവ കണ്ടെത്താനായില്ല. ഇതിനെ തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

ഇതോടെ സംഭവത്തില്‍ 10 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.

Back to top button
error: