NEWSPravasi

അബുദാബി മഹാക്ഷേത്ര സമര്‍പ്പണം ഇന്ന്

അബുദാബി: ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അബുദാബിയിൽ നിർവഹിക്കും.

അബുദാബി -ദുബായ് ഹൈവേയില്‍ അബു മുറൈഖയിലെ കുന്നിൻമുകളില്‍ പൂർണമായും കല്ലിലാണ് ക്ഷേത്രനിർമ്മാണം. യു.എ.ഇയിലെ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമാണിത്. മാർച്ച്‌ ഒന്നു മുതലാണ് പൊതുജനത്തിന് പ്രവേശനം.

പ്രത്യേകതകൾ

Signature-ad

നിർമ്മാണച്ചെലവ് 400 ദശലക്ഷം ദിർഹം (ഏകദേശം 700 കോടി രൂപ)

7 ഗോപുരങ്ങള്‍;

7 എമിറേറ്റുകള്‍

 ഉയരം: 32.92 മീറ്റർ (108 അടി), നീളം 79.86 മീറ്റർ (262 അടി), വീതി 54.86 മീറ്റർ (180 അടി). ക്ഷേത്രസമുച്ചയം 55,000 ചതുരശ്ര മീറ്റർ സ്ഥലത്ത്

 ക്ഷേത്രത്തിലെ ഏഴ് ഗോപുരങ്ങള്‍ യു.എ.ഇയിലെ എമിറേറ്റുകളെ പ്രതിനിധീകരിക്കുന്നു

 രൂപകല്പനയില്‍ അറേബ്യൻ, ഇസ്ലാമിക് വാസ്തുവിദ്യയും. അയോദ്ധ്യ രാമക്ഷേത്രം പോലെ സ്റ്റീല്‍ ഉപയോഗിച്ചില്ല.

നിർമ്മാണം രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നുള്ള കല്ലുകള്‍ (റെഡ്‌സ്‌റ്റോണും സാൻഡ് സ്റ്റോണും) ഉപയോഗിച്ച്‌

 രാജസ്ഥാനില്‍ കൊത്തുപണി പൂർത്തിയാക്കിയ ശേഷം ദുബായിലെത്തിച്ച്‌ കൂട്ടിച്ചേർത്തു. തറയില്‍ ഇറ്റാലിയൻ മാർബിള്‍

 402 വെളുത്ത മാർബിള്‍ തൂണുകള്‍ കൊത്തിയെടുത്തത് രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള 2,000 കരകൗശല വിദഗ്ദ്ധർ

 പ്രാർത്ഥനാഹാളുകള്‍, സന്ദർശകകേന്ദ്രം, തീമാറ്റിക് ഗാർഡനുകള്‍, ക്ലാസ് മുറികള്‍, പ്രദർശന കേന്ദ്രങ്ങള്‍, കുട്ടികള്‍ക്ക് കളിസ്ഥലങ്ങള്‍

 ഭൂകമ്ബ സൂചന നല്‍കാൻ അടിത്തറയില്‍ ഏകദേശം 100 സെൻസറുകള്‍

Back to top button
error: