ആലപ്പുഴ:ഏറ്റവും കൂടുതല്‍ മലയാളികള്‍ ദർശനത്തിനെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് കർണ്ണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രം.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും കെഎസ്ആർടിസി ബസുകള്‍ കൊല്ലൂരേക്ക് സർവീസുകൾ നടത്തുന്നുണ്ട്.തീർത്ഥാടകർക്കും സഞ്ചാരികള്‍ക്കുമായി കെഎസ്ആർടിസി കൊല്ലൂർ മൂകാംബികാ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് സർവീസ് നടത്തുകയാണ്. നേരിട്ട് കൊല്ലൂരില്‍ എത്താം എന്നതു മാത്രമല്ല ക്ഷേത്ര ദര്‍ശനം നടത്താൻ കഴിയുന്ന വിധത്തില്‍ സമയ ക്രമീകരണമാണ് ഈ ബസിനുള്ളത് എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ആലപ്പുഴ യൂണിറ്റില്‍ നിന്നും എന്നും വൈകിട്ട് 04.00 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06:00 ന് കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമീകരണം. 14 മണിക്കൂർ ആണ് യാത്രാ സമയം. 877 രൂപയാണ് ടിക്കറ്റ് നിരക്ക്. ആലപ്പുഴ – ചേർത്തല – എറണാകുളം – വൈറ്റില ഹബ് – ആലുവ – അങ്കമാലി – ചാലക്കുടി – തൃശൂർ – കോഴിക്കോട് – കണ്ണൂർ – പയ്യന്നൂർ – കാസർകോട് – മംഗലാപുരം – ഉഡുപ്പി- കൊല്ലൂർ എന്നതാണ് റൂട്ട്.