വിദേശ രാജ്യങ്ങളില്‍ കുടിയേറിയ മലയാളികള്‍ ആ രാജ്യങ്ങളില്‍ മദ്യ വ്യവസായത്തിലൂടെ കാശുണ്ടാക്കുന്നുണ്ടെന്നും സമാനരീതിയില്‍ കേരളത്തിലെ മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാനഡയിലും പോളണ്ടിലും ഒക്കെ മദ്യം ഉണ്ടാക്കി പേരും പണവും ഉണ്ടാക്കുന്ന മലയാളികളുടെ കഴിവ് നാട്ടില്‍ ഉപയോഗിക്കണം. കേരളത്തിന്റെ തനതായ സാദ്ധ്യതകള്‍ ഉപയോഗിച്ച് നമ്മുടെ ബ്രാന്‍ഡില്‍ ലോകോത്തരമായ മദ്യം ഉല്പാദിപ്പിക്കുകയും ലോകമെങ്ങും വിതരണം ചെയ്യുകയും ചെയ്യുന്ന കാലം വരണമെന്നും മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ പറയുന്നു.
കേരളത്തിലെ ഭൂപ്രകൃതിക്ക് സമാനമായ ഗൗഡലൂപ്പില്‍ മദ്യം വാറ്റിയെടുക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ലോകമെങ്ങും കയറ്റിയയച്ച് കോടികളുണ്ടാക്കുന്നുണ്ടെന്ന് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടി. ഗൗഡലൂപ്പിലെ മൂന്നാമത്തെ പ്രധാന വരുമാന മാര്‍ഗ്ഗം മദ്യ വ്യവസായമാണെന്നും സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കേരള സര്‍ക്കാരിന് ഇത് മാതൃകയാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.