അമ്മാൻ: ജോർദാനിലെ യുഎസ് സൈനിക താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള സൈനിക ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.
ഒക്ടോബർ 7-ന് ഹമാസ്-ഇസ്രായേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് യു.എസ. സൈനികർ ഈ മേഖലയില്‍ കൊല്ലപ്പെടുന്നമത്. ഇതോടെ യുദ്ധം വ്യാപിക്കുകയാണോ എന്ന ഭീതിയും ഉയർന്നിട്ടുണ്ട്.
‘സൈനികരുടെ മഹാത്യാഗം നമ്മുടെ രാജ്യം ഒരിക്കലും മറക്കില്ല,’ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒറ്റവാക്കിലാണ് ഇതിനോട് പ്രതികരിച്ചത്.
‘അമേരിക്കയെയും ഞങ്ങളുടെ സൈനികരെയും ഞങ്ങളുടെ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിച്ചിരിക്കും,’ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.