CrimeNEWS

ഉറങ്ങിക്കിടന്ന മനോരോഗിയായ ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭര്‍ത്താവ് പിടിയില്‍

പാലക്കാട്: കോട്ടായിയില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വിറകു കൊള്ളി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് കുന്നത്തു വീട്ടില്‍ വേശുക്കുട്ടി (65)ആണ് മരിച്ചത്. ഭര്‍ത്താവ് വേലായുധനെ (72) കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള വേശുക്കുട്ടിയെ കിടപ്പുമുറിയില്‍ വച്ച് വിറകുകൊള്ളി ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചാണു കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. സംഭവത്തിനു ശേഷം വീട്ടിലും റോഡിലുമായി സമയം ചെലവഴിച്ച പ്രതി രാവിലെ ഏഴോടെയാണ് സഹോദരന്റെ അടുത്തെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് പരിശോധനയില്‍ വേശുക്കുട്ടിയുടെ തലയില്‍ അടിക്കാന്‍ ഉപയോഗിച്ച വിറകുകൊള്ളി കണ്ടെടുത്തു. മുറ്റത്ത് രക്തക്കറ ഉണ്ടായിരുന്നു.

Signature-ad

ഇവരുടെ രണ്ടു മക്കളും തൊട്ടടുത്തു തന്നെയാണു താമസം. വേലായുധനും വേശുക്കുട്ടിയും തമ്മില്‍ വഴക്കിടുക പതിവാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

 

Back to top button
error: