ഇരുമുടിക്കെട്ടേന്തിയ 2 യുവതികള്‍ പതിനെട്ടാം പടിക്ക് സമീപം നില്ക്കുന്നതായുള്ള സെല്‍ഫി വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
2/2024 എന്ന എഫ് ഐ ആര് നമ്ബര്‍ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.ഇത്തരം വ്യജ പ്രചരണം നടത്തുന്നവരെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളില്‍ 24 മണിക്കൂറും കര്‍ശന നിരീക്ഷണമുണ്ടായിരിക്കുമെന്ന മുന്നറിയിപ്പും കേരള പൊലീസ് നല്കി.
ശബരിമലയില്‍ വീണ്ടും യുവതികള്‍ പ്രവേശിച്ചതായി ഇന്‍സ്റ്റഗ്രാം വഴിയുള്ള വ്യാജ പ്രചാരണത്തില്‍ പത്തനംതിട്ട സൈബര്‍ പൊലീസാണ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തിയതിനും ശബരിമല വിശ്വാസികളുടെ മനസ്സുകളില്‍ മുറിവുളവാക്കി സമൂഹത്തില്‍ ലഹള സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചതിനും ബന്ധപ്പെട്ട വകുപ്പുകളും ഐ.ടി നിയമത്തിലെ വകുപ്പും ചേര്‍ത്താണ് കേസെടുത്തത്. ജില്ല പൊലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശപ്രകാരം ജില്ല സൈബര്‍ പൊലീസ് സ്റ്റേഷനില്‍ സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെപ്പറ്റി വിശദ അന്വേഷണം നടന്നുവരുകയാണെന്നും ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.