സിനിമ സീരിയല്‍ താരം പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് സൈബര്‍ ആക്രമണം നടത്തിയിരുന്ന പ്രതി പിടിയിലായി.
ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ നാഗർകോവിൽ സ്വദേശി ഭാഗ്യരാജ് ആണ് പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രവീണയുടെ പരാതിയില്‍ പ്രതിയെ പിടികൂടിയത്.
മുന്‍പും ഇതേ കേസില്‍ ഭാഗ്യരാജ് അറസ്റ്റിലായിട്ടുണ്ട്. പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കുകയും അതുവഴി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു.