NEWSPravasi

സ്പോണ്‍സര്‍മാരില്ലാതെ വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ ജോലി ചെയ്യാം ; പ്രീമിയം ഇഖാമ  കൂടുതല്‍ പേരിലേക്ക്

റിയാദ്: സ്വദേശി സ്പോണ്‍സര്‍മാരില്ലാതെ വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ തങ്ങാനും തൊഴിലെടുക്കാനും ബിസിനസ് സരംഭങ്ങള്‍ നടത്താനും സ്വാതന്ത്ര്യം നല്‍കുന്ന പ്രീമിയം ഇഖാമ (റെസിഡൻസി പെര്‍മിറ്റ്) ഇനി കൂടുതല്‍ വിഭാഗം ആളുകളിലേക്ക്.

പാശ്ചാത്യരാജ്യങ്ങളിലെ ഗ്രീൻ കാര്‍ഡ് മാതൃകയിലുള്ള പ്രീമിയം റെസിഡൻസി പെര്‍മിറ്റിന് അഞ്ചുവിഭാഗങ്ങളില്‍ പെടുന്ന വിദേശികള്‍ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് പ്രീമിയം റസിഡൻസി സെൻറര്‍ ചെയര്‍മാനും വാണിജ്യമന്ത്രിയുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അല്‍ഖസബി അറിയിച്ചു.

Signature-ad

ഹെല്‍ത്ത് കെയര്‍, ശാസ്ത്രം എന്നീ രംഗത്തെ വിദഗ്ധരും വിവിധ വിഷയങ്ങളിലെ ഗവേഷകരും, കലാകായിക പ്രതിഭകള്‍, ബിസിനസ് നിക്ഷേപകര്‍, വ്യവസായ സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിങ്ങനെയാണ് ആ അഞ്ച് വിഭാഗം.

2019ലാണ് പ്രീമിയം ഇഖാമ സംവിധാനം നിലവില്‍ വന്നത്. സ്വദേശി സ്പോണ്‍സര്‍ ആവശ്യമില്ലാതെ വിദേശികള്‍ക്ക് സൗദിയില്‍ ജീവിക്കാനും ജോലി ചെയ്യാനും ബിസിനസുകളും സ്വത്തുക്കളും സ്വന്തമാക്കാനുള്ള അവകാശം നല്‍കുന്നതാണ് ഇത്.ഇതിന് പുറമെയാണ് പുതിയ അഞ്ച് വിഭാഗങ്ങളെ കൂടി പ്രീമിയം ഇഖാമ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഈ വിഭാഗങ്ങള്‍ക്ക് കീഴില്‍ വ്യക്തിഗത ഇഖാമ നേടാൻ നല്‍കേണ്ട ഫീസ് 4,000 റിയാലാണ്. അഞ്ചുവര്‍ഷമാണ് കാലാവധി.

Back to top button
error: