പാട്ന:കൊടും തണുപ്പ് താങ്ങാനാകാതെ ബിഹാറിലെ ചമ്ബാരനില്‍ മൂന്നു കുട്ടികള്‍ മരിച്ചു. അതിശക്തമായ ശീതക്കാറ്റില്‍ മനീഷ് കുമാര്‍ (13), സാഗര്‍ കുമാര്‍ (12), മുകേഷ് കുമാര്‍ (7) എന്നിവര്‍ക്കാണ് ജീവൻ നഷ്ടമായത്.
തണുപ്പേറ്റതിന്റെ ശാരീരികാസ്വാസ്ഥ്യമാണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കുട്ടികൾക്ക് തണുപ്പിൽ നിന്നും രക്ഷപ്പെടാനുള്ള കമ്പിളി വസ്ത്രങ്ങളോ മറ്റോ ഇല്ലായിരുന്നു എന്നാണ് റിപ്പോര്ട്ട്.സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.