Social MediaTRENDING

അടുത്ത യാത്ര ലക്ഷദ്വീപിലേക്ക് ; മോദിയുടെ ചിത്രം പങ്കുവച്ച്‌ രചന നാരായണൻകുട്ടി

മാലദ്വീപ് മന്ത്രിമാർ  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് പിന്നാലെ ‘ബോയിക്കോട്ട് മാലദ്വീപ്’ ക്യാമ്ബയിൻ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇതേത്തുടർന്ന് നിരവധി പേരാണ് മാലദ്വീപിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചത്.മാലിയിലേക്ക് പോകാതെ ലക്ഷദ്വീപിലേക്ക് പോകാനാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.

Signature-ad

ഇപ്പോഴിതാ ലക്ഷദ്വീപിന് പിന്തുണയുമായെത്തിയിരിക്കുകയാണ് നടി രചന നാരായണൻകുട്ടി. അടുത്ത യാത്ര എന്തുകൊണ്ട് ഇവിടേക്ക് ആക്കിക്കൂടായെന്ന അടിക്കുറിപ്പോടെ ലക്ഷദ്വീപില്‍ നിന്നുള്ള മോദിയുടെ ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കളെ ടാഗ് ചെയ്‌തുകൊണ്ടാണ് രചന നാരായണൻകുട്ടിയുടെ പോസ്റ്റ്.

 

ലക്ഷദ്വീപ് ടൂറിസത്തെ പിന്തുണച്ചുകൊണ്ട് നടൻ ഉണ്ണി മുകുന്ദനും നടി ശ്വേതാ മേനോനും അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപും ആൻഡമാനും പോലുള്ള ഇന്ത്യൻ ദ്വീപുകള്‍ കണ്ട് തീര്‍ത്തതിന് ശേഷം വിദേശ രാജ്യങ്ങള്‍ കാണാമെന്നാണ് ശ്വേത ഫേസ്ബുക്കില്‍ കുറിച്ചത്.

 

മാലദീപിന്റെ പ്രധാന വരുമാനം ടൂറിസമാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മാലദ്വീപ് സന്ദര്‍ശിക്കുന്നത് ഇന്ത്യയില്‍ നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷം മാലിദ്വീപ്  സന്ദര്‍ശിച്ചത് രണ്ടരലക്ഷം ഇന്ത്യക്കാരായിരുന്നു.

 

ഇന്ത്യക്കാര്‍ ബഹിഷ്‌കരണം ശക്തമാക്കിയതോടെ മാലിദ്വീപ് ടൂറിസം  മേഖല തകിടം മറിഞ്ഞ അവസ്ഥയിലാണ്. ഇതോടെ ചൈനയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രസിഡന്റ് മൊഹമ്മദ് മൊയിസു. ടൂറിസം മേഖലയിലെ തിരിച്ചടി മറികടക്കാന്‍ കൂടുതല്‍ സന്ദര്‍ശകരെ മാലദ്വീപിലേക്ക് അയക്കണമെന്നാണ് അഭ്യര്‍ത്ഥന.

 

അഞ്ച് ദിവസത്തെ ചൈന സന്ദര്‍ശനത്തില്‍ ഫുജിയാനിലെ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുമ്ബോഴാണ് മൊയിസും ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

Back to top button
error: