IndiaNEWS

കേന്ദ്ര സര്‍ക്കാരിനെതിരെ  ഗുരുതരാരോപണങ്ങളുമായി മുൻ കരസേന മേധാവിയുടെ പുസ്തകം;പുസ്‌തകത്തിന്റെ പ്രസിദ്ധീകരണം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി മുൻ കരസേന മേധാവിയുടെ പുസ്തകം. വിവാദമായതിനെ തുടര്‍ന്ന് മുൻ ജനറല്‍ എം നരവനെയുടെ ഓര്‍മ്മകുറിപ്പുകള്‍ അടിസ്ഥാനമാക്കിയ പുസ്‌തകത്തിന്റെ പ്രസിദ്ധീകരണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.

ഗുരുതരാരോപണങ്ങളാണ് മുൻ കരസേന മേധാവി എം നരവനെ തന്റെ ഓര്‍മ്മക്കുറിപ്പിനെ അടിസ്ഥാനമാക്കിയുള്ള പുസ്തകത്തിലൂടെ വിശദീകരിക്കുന്നത്. സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളിലേക്ക് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന അഗ്നി വീര്‍ പരീക്ഷാ പദ്ധതിയെക്കുറിച് കാര്യക്ഷമമായി ചര്‍ച്ച നടന്നില്ല. 2020ല്‍ ചൈനീസ് സൈന്യവുമായി നടന്ന സംഘര്‍ഷ സമയത്ത് വേണ്ട രീതിയില്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയില്ല എന്നത് ഉള്‍പ്പെടെ വിവരങ്ങള്‍ മുൻ കരസേന മേധാവി പങ്കുവയ്ക്കുന്നു.

വാര്‍ത്ത ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുസ്തകത്തെക്കുറിച്ച്‌ എം നരവനെ വിശദീകരിച്ചിരുന്നു. തുടര്‍ന്നാണ് പുസ്തകം പരിശോധിക്കുന്നത് വരെ പ്രസിദ്ധീകരണം തടഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രാലയം നടപടി എടുത്തിരിക്കുന്നത്.

Back to top button
error: