KeralaNEWS

ബാറ്ററിയുടെ രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്തി; കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയില്‍

കൊച്ചി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനിൽ നിന്നും ഒന്നരകിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശി മൻസൂറിൽ  നിന്നുമാണ് സ്വർണം പിടികൂടിയത്.

ബാറ്ററിയുടെ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താനായി ശ്രമിച്ചത്. മസ്‌കറ്റൈൽ നിന്നും കൊച്ചിയിലേക്ക് ഷാര്‍ജ വഴി വരുന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു മൻസൂര്‍.

Signature-ad

റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന എമര്‍ജൻസി ലൈറ്റിന്റെ ബാറ്ററി ഇടുന്ന ഭാഗത്ത് ബാറ്ററിയുടെ രൂപത്തില്‍ സ്വര്‍ണം നിറച്ച്‌ കടത്താൻ ശ്രമിക്കുകയായിരുന്നു. പിടികൂടിയത് ഏകദേശം 84 ലക്ഷം രൂപ വില വരുന്ന 1515.20 ഗ്രാം സ്വര്‍ണമാണെന്ന് അധികൃതർ അറിയിച്ചു.

Back to top button
error: