ലക്നൗ: കൊച്ചി വാട്ടർ മെട്രോ അതോറിറ്റിക്കായി നിർമിച്ച രണ്ടു വൈദ്യുത ബോട്ടുകൾ ഉത്തർപ്രദേശിലേക്ക് കടത്തി.ഒരു ബോട്ട് അയോധ്യയിലേക്കും മറ്റൊന്ന് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലേക്കുമാണ്.
മാർച്ച് മാസത്തോടെ 11 ബോട്ടുകൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് നൽകുമെന്ന കരാറിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ച ബോട്ടുകളാണ് ഉത്തർപ്രദേശിലേക്ക് കടത്തിയത്.
അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് സരയൂ നദിയിലൂടെ ബോട്ട് സർവീസ് തുടങ്ങാനാണ് നിലവിൽ കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.