Fiction
കാഴ്ച്ചപ്പാടുകളിലെ വ്യതിയാനം മനുഷ്യനെ വ്യത്യസ്തനാക്കുന്നു, വീക്ഷണങ്ങളും സമീപനങ്ങളും വ്യതിരിക്തമാകട്ടെ പുതു വർഷത്തിൽ
ഹൃദയത്തിനൊരു ഹിമകണം 16
ഗ്രാമത്തിലെ ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടു. വീട്ടുകാർ അയാളെ ഗുരുവിന്റെ അടുത്ത് കൊണ്ടുപോയി. ഗുരുവിന്റെ അടുത്ത് കുറെ പേർ കൂടി കാത്തിരിപ്പുണ്ട്. കാഴ്ച പോയവന്റെ കണ്ണുകളിൽ ഗുരു തൊട്ടു. എന്നിട്ട് ചോദിച്ചു:
”ഇപ്പോൾ നീ എന്ത് കാണുന്നു?”
അയാൾ പറഞ്ഞു:
”ഞാൻ കുറെ മരങ്ങൾ കാണുന്നു.”
ഗുരു വീണ്ടും അവന്റ കണ്ണുകളിൽ തൊട്ടു.
”ഇപ്പോൾ നീ എന്ത് കാണുന്നു?”
”ഞാൻ മരങ്ങളെയും മനുഷ്യരെയും കാണുന്നു.”
വീണ്ടും ഗുരു ആ കണ്ണുകളിൽ തൊടുകയാണ്.
”ഇപ്പോഴോ?”
”ഇപ്പോൾ ഞാൻ മരങ്ങളെയും മനുഷ്യരായി കാണുന്നു.”
കാഴ്ച്ചപ്പാടിലുള്ള വ്യത്യാസം ഒരാളെ വ്യത്യസ്തനാക്കുന്നു. അങ്ങനെയാണ് മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും പരിണാമം ഉണ്ടായത്. അതു പോലെ കാഴ്ചപ്പാടുകൾക്കും പരിണാമം ഉണ്ടാവുന്ന ഒരു വർഷമാകട്ടെ 2024.
അവതാരക: നീമ ജോർജ്ജ്
സമ്പാദകൻ: സുനിൽ കെ ചെറിയാൻ