മരുന്നിന് പകരം നഴ്‌സ് പൈപ്പ് വെള്ളം കുത്തിവെച്ചതിനെ തുടര്‍ന്ന് പത്തു രോഗികള്‍ക്ക് ദാരുണാന്ത്യം.അമേരിക്കയിലെ ഓറഗണിലുള്ള ആശുപത്രിയിലാണ് സംഭവം.
മെഡ്‌ഫോര്‍ഡിലെ അസാന്റെ റോഗ് റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിച്ച മരുന്ന് മോഷണം പോയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകമറിഞ്ഞത്. വേദനാസംഹാരിയായ ഫെന്റനൈലിനു പകരമാണ് നഴ്‌സ് പൈപ്പ് വെള്ളം രോഗികള്‍ക്ക് ഡ്രിപ്പിട്ട് നല്‍കിയത്.
ആശുപത്രിയില്‍നിന്ന് മരുന്ന് മോഷണം നടത്തിയ ശേഷം തന്റെ കളവ് മറയ്ക്കാനാണ് നഴ്‌സ് രോഗികള്‍ക്ക് വെള്ളം കുത്തിവെച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ശുചീകരിക്കാത്ത പൈപ്പ് വെള്ളം ശരീരത്തില്‍ കടന്നതിനെ തുടര്‍ന്നുണ്ടായ അണുബാധയേറ്റാണ് പത്തു രോഗികളും മരിച്ചത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നഴ്സിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.