IndiaNEWS

ഡല്‍ഹി മലയാളി അസോസിയേഷൻ, മയൂര്‍ വിഹാര്‍ ഫേസ്-1 ഏരിയ വാര്‍ഷിക പൊതുയോഗം ജനുവരി 14ന്

ന്യൂഡൽഹി: ഡല്‍ഹി മലയാളി അസോസിയേഷൻ, മയൂര്‍ വിഹാര്‍ ഫേസ്-1 ഏരിയ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 ജനുവരി 14 ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കും.
മയൂര്‍ വിഹാര്‍ ഫേസ്-1, പോക്കറ്റ് 3-യിലെ കാര്‍ത്യായനി ഓഡിറ്റോറിയത്തിനു സമീപമുള്ള കേരള മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷൻ സമുച്ചയത്തിലാണ് യോഗം.

2023 – 2025 വര്‍ഷക്കാലത്തേയ്ക്കുള്ള ഭാരവാഹികളെയും നിര്‍വാഹക സമിതി അംഗങ്ങളെയും പൊതുയോഗത്തില്‍ തെരഞ്ഞെടുക്കും.റിട്ടേണിംഗ് ഓഫീസറായി കെകെ ജോബിനെ നിയമിച്ചു

Signature-ad

നാമനിര്‍ദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസറില്‍ നിന്നും ജനുവരി 4, 5, 6 തീയതികളില്‍ ഉച്ചക്ക് 2 മുതല്‍ വൈകുന്നേരം 5 മണി വരെ കൈപ്പറ്റാവുന്നതാണ്.

ജനുവരി 6, 7 തീയതികളില്‍ ഉച്ചക്ക് 2 മുതല്‍ വൈകുന്നേരം 5 മണി വരെ പത്രിക സമര്‍പ്പിക്കാവുന്നതാണ്. ജനുവരി 7-ന് വൈകുന്നേരം 6 മുതല്‍ 8 മണി വരെയുള്ള സമയത്ത് സൂക്ഷ്‌മ പരിശോധന കഴിഞ്ഞുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും.

പത്രിക പിൻവലിക്കാൻ ജനുവരി 8, 9 തീയതികളില്‍ ഉച്ചക്ക് 2 മുതല്‍ വൈകുന്നേരം 5 മണി വരെയും ഫൈനല്‍ ലിസ്റ്റ് ജനുവരി 9-ന് വൈകുന്നേരം 6 മുതല്‍ 8 മണി വരെയുള്ള സമയത്തും പ്രസിദ്ധീകരിക്കും.

റിട്ടേണിംഗ് ഓഫീസര്‍, മയൂര്‍ വിഹാര്‍ ഫേസ്-1 മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്ബര്‍ 2-നു സമീപമുള്ള ഐഎഫ്‌എസ് അപ്പാര്‍ട്ട്മെന്റ് ഗേറ്റ് നമ്ബര്‍ 2-ലെ ഓഫീസില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്‌ഹോക് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ രാഘുനാഥൻ മാലിമേല്‍, ജനറല്‍ സെക്രട്ടറി ടോണി കണ്ണമ്ബുഴ എന്നിവരുമായി 9899861567, 9810791770 എന്ന നമ്ബരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Back to top button
error: