റാന്നി: നവകേരള സദസ്സിൽ ലഭിച്ച പരാതിയ്ക്കു പരിഹാരമായി പെരുനാട് -നെടുമൺ പാലം പണി ആരംഭിച്ചു.
റാന്നി നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിൽ പരാതി നൽകി 14 ദിവസം കഴിയുന്നതിനുമുൻപാണ് പാലത്തിന്റെ നിർമ്മാണപ്രവർത്തിക ൾ ആരംഭിച്ചത്. 2 വർഷത്തോളമായി നിർമ്മാണം മുടങ്ങിക്കിടന്ന. പാലം പണിയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
പാലം പൂർത്തിയാകുന്നതോടെ നെടുമൺ നിവാസികൾക്കു വെള്ളപ്പൊക്കം മൂലം യാത്ര തടസ്സമുണ്ടാകുന്ന ദുരവസ്ഥയ്ക്കു പരിഹാരമാകും. മുഖ്യമന്ത്രിയുടെ CMLRRP പദ്ധതിപ്രകാരം 90ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.