KeralaNEWS

കൃത്യമായിട്ട് വ്രതം നോറ്റ് വരണം, അത്രത്തോളം ദർശനം മഹത്തരമാകും, ഭക്തരോട് ശബരിമല തന്ത്രി

പത്തനംതിട്ട: ശബരിമലയിൽഎത്തുന്ന ഭക്തർക്ക് മുന്നിൽ നിർദേശവുമായി തന്ത്രി കണ്ഠര് മഹേഷ് മോഹനര്.
ശബരിമലയെ സംബന്ധിച്ച് ഒന്നേയുള്ളൂ കൃത്യമായിട്ട് വ്രതം നോറ്റ് ദർശനത്തിന് വരണം എന്നതാണ് ഭക്തരോട് പറയാനുള്ളത്. ഈ ക്ഷേത്രത്തെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രധാനപ്പെട്ടത് ഇതുതന്നെയാണ്. എത്രത്തോളം നിഷ്ഠയോടെ വ്രതം അനുഷ്ഠിക്കുന്നോ അത്രത്തോളം ദർശനം മഹത്തരമാകുന്നു.
ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ 100 ശതമാനവും ഒഴിവാക്കേണ്ടതാണ്, ഇനി അഥവാ കൊണ്ടുവരുകയാണെങ്കിൽ ഭഗവാന്റെ പൂങ്കാവനത്തിൽ നിക്ഷേപിക്കാതെ തിരികെ കൊണ്ടുപോകേണ്ടതാണെന്നാണ് ഒരു അഭ്യർത്ഥന. പനിനീര് പോലുള്ള സാധനങ്ങൾ ഇവിടെ ഉപയോഗിക്കാറില്ല അതിനാൽ അത്തരത്തിലുള്ള കാര്യങ്ങൾ കൊണ്ടുവരാതിരിക്കുന്നതാണ് ഏറ്റവും നല്ലത്- അദ്ദേഹം പറഞ്ഞു.
അതേസമയം മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച്  30ന് വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും പതിവുപോലെ ദിവസ പൂജകൾ ഒന്നും ഉണ്ടാവില്ല. നടയടച്ച് അടുത്തദിവസം മുതൽ നിത്യ പൂജ മാത്രമായിരിക്കും ഉണ്ടാവുക.രാവിലത്തെ ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ  ആ ഒരു ക്രമത്തിൽ 12 വരെ പോകും. 13-ാം തീയതിയോടു കൂടിയാണ് ഉത്സവത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയകൾ തുടങ്ങുന്നത്.

Back to top button
error: