IndiaNEWS

രാഷ്‌ട്രപതി ഭവനിനെ വെല്ലുന്ന രീതിയിൽ അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ സുരക്ഷ

ന്യൂഡൽഹി:  അയോദ്ധ്യയില്‍ നിര്‍മിക്കുന്ന ശ്രീരാമ ക്ഷേത്രത്തിന്റെ സുരക്ഷ രാഷ്‌ട്രപതി ഭവനിനെ വെല്ലുന്ന രീതിയിൽ.

മൂന്ന് ഡിഐജിമാര്‍, 17 എസ്പിമാര്‍, നൂറുകണക്കിന് കമാൻഡോകള്‍, ആയിരത്തിലധികം കോണ്‍സ്റ്റബിള്‍മാര്‍, 4 കമ്ബനി പിഎസി എന്നിവരെയാണ് ഇവിടെ മുഴുവൻ സമയ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

ഇതുകൂടാതെ പില്‍ഗ്രിം ഫെസിലിറ്റേഷൻ സെന്ററില്‍ ഏഴ് ബാഗേജ് സ്‌കാനറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.  ദർശന പാതയില്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറും (ഡിഎഫ്‌എംഡി) സ്ഥാപിക്കുന്നുണ്ട്. രാമജന്മഭൂമി പാതയില്‍ 34 സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതുവരെ 25 ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും 31നകം എല്ലാ ക്യാമറകളും സ്ഥാപിക്കും. രാമജന്മഭൂമി സമുച്ചയത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 24 മണിക്കൂറും 25 പോലീസുകാർ ഇവിടെയുണ്ടാകും.

Signature-ad

രാമജന്മഭൂമി പാതയുടെ കവാടത്തില്‍ അണ്ടര്‍ വെഹിക്കിള്‍ സ്കാനര്‍ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.കടന്നുപോകുന്ന, മുഴുവൻ വാഹനങ്ങളും സ്കാൻ ചെയ്യും. ഇതുവഴി വാഹനത്തില്‍ സംശയാസ്പദമായ എന്തെങ്കിലും വസ്തു ഉണ്ടെങ്കില്‍ ഉടൻ കണ്ടെത്താനാകും.ബലാല്‍ക്കാരമായി വാഹനം അകത്തേയ്‌ക്ക് കയറ്റാൻ ശ്രമിച്ചാല്‍ ടയര്‍ കില്ലര്‍ പ്രവര്‍ത്തിക്കും . വാഹനം പഞ്ചറാകും . രാം ഗുലേല മാര്‍ഗ്, ക്രോസിംഗ്-11, വിവിഐപി മാര്‍ഗ് എന്നിവിടങ്ങളിലും സമാനമായ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

Back to top button
error: