തൃശൂർ: മദ്യവില്‍പനയില്‍ വീണ്ടും റെക്കോര്‍ഡിട്ട് കേരളം. ക്രിസ്മസിന് മാത്രം കേരളം കുടിച്ചു തീര്‍ത്തത് 230.47 കോടിയുടെ മദ്യമാണ്.
മൂന്ന് ദിവസം കൊണ്ട് വെയര്‍ ഹൗസ് വില്‍പ്പന ഉള്‍പ്പെടെ മൊത്തം 230. 47 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 210. 35 കോടി രൂപയായിരുന്നു.
ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. ക്രിസ്മസ് തലേന്ന് ഔട്ട്ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. ചാലക്കുടിയിലാണ് ക്രിസ്മസ് തലേന്ന് ഏറ്റവും കൂടുതല്‍ രൂപയുടെ മദ്യം വിറ്റത്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടിയില്‍ വിറ്റത്.
ചങ്ങനാശ്ശേരി ബെവ്കോ ഔട്ട്ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 62.87 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
അതേസമയം മദ്യം വാങ്ങാനായി എത്തുന്നവരെ ക്രിസ്മസ് തലേന്ന് വെെകുന്നേരം മുതല്‍ വര്‍ണക്കാഴ്ചകളൊരുക്കിയാണ് കോര്‍പ്പറേഷൻ വരവേറ്റത്. ക്രിസ്മസ് പപ്പയും ക്രിസ്മസ് ട്രീയും ഔട്ലെറ്റിനുള്ളില്‍ ഉണ്ണിയേശുവും മാതാപിതാക്കളും ആട്ടിടയൻമാരും ഉണ്ണിയേശുവിനെ കാണാൻ എത്തിയ രാജാക്കന്മാരുമൊക്കെ നിറഞ്ഞ പുല്‍ക്കൂട് സ്ഥാനം പിടിച്ചിരുന്നു. ആഘോഷദിനങ്ങളോടനുബന്ധിച്ച് സ്ഥാപനം അലങ്കരിക്കണമെന്ന കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷൻ എംഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ കാഴ്ചകള്‍ ഒരുക്കിയതെന്ന് ഔട്ട് ലെറ്റ് ജീവനക്കാർ പറഞ്ഞു.