കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. യുവ മധ്യനിര താരം വിബിൻ മോഹനന് ഏറ്റ പരിക്ക് അത്ര സാരമുള്ളതല്ല എന്ന് റിപ്പോര്‍ട്ടുകള്‍.
കൊച്ചിയിൽ മുംബൈയ്ക്കെതിരെയുള്ള മത്സരത്തിലാണ് വിബിന് പരിക്കേൽക്കുന്നത്.തുടർന്ന് പുറത്തുപോയ വിബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് എക്സറേ എടുത്തെങ്കിലും പൊട്ടലുകള്‍ ഒന്നും ഇല്ലായിരുന്നു. എങ്കിലും രണ്ട് ദിവസം കൂടെ കാത്ത് നിന്ന ശേഷം മാത്രമെ പരിക്ക് എത്ര കാലം താരത്തെ പുറത്ത് ഇരുത്തൂ എന്ന് പറയാൻ ആകൂ എന്ന് കോച്ച് ഇവാൻ പറഞ്ഞു.
അതേസമയം നാളെ നടക്കുന്ന മോഹൻ ബഗാനെതിരായ മത്സരത്തില്‍ വിബിൻ ഉണ്ടാകില്ല എന്നും കോച്ച് പറഞ്ഞു. മുംബൈ സിറ്റിക്ക് എതിരെ കളിക്കുമ്ബോള്‍ ഒരു ടാക്കിള്‍ ചെയ്യുന്നതിന് ഇടയില്‍ ആയിരുന്നു വിബിന് പരിക്കേറ്റത്. വിബിന്റെ അഭാവത്തില്‍ മോഹൻ ബഗാനെതിരെ അസ്ഹറും ഡാനിഷും മധ്യനിരയില്‍ ഇറങ്ങാൻ ആണ് സാധ്യത.