IndiaNEWS

അച്ഛന്റെ സ്വത്തല്ല ചോദിച്ചതെന്ന് ഉദയനിധി; അച്ഛന്റെ സ്വത്തിലല്ലേ മന്ത്രിയായതെന്ന് നിര്‍മല

ചെന്നൈ: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിനും കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും തമ്മില്‍ വാക്‌പോര്. പ്രളയദുരിതാശ്വാസമായി കൂടുതല്‍ ഫണ്ട് തമിഴ്‌നാടിന് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടിഎം അല്ല എന്ന നിര്‍മലയുടെ പ്രസ്താവനയ്ക്ക് ഉദയനിധി മറുപടി നല്‍കിയത് ഇങ്ങനെ: ” കേന്ദ്രമന്ത്രിയുടെ അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചത്. ജനങ്ങളുടെ നികുതിയുടെ അര്‍ഹമായ വിഹിതമാണ് ആവശ്യപ്പെട്ടത്.

”സൂക്ഷിച്ചു സംസാരിക്കണമെന്നു മറുപടി നല്‍കിയ നിര്‍മല സീതാരാമന്‍, അച്ഛന്റെ സ്വത്ത് കൊണ്ടാണോ ഉദയനിധി അധികാരം ആസ്വദിക്കുന്നതെന്നു താന്‍ ചോദിച്ചാല്‍ എന്താകും എന്നു കൂട്ടിച്ചേര്‍ത്തു.

Signature-ad

മുഖ്യസ്ഥാനങ്ങളിലുള്ളവര്‍ വാക്കുകള്‍ ശ്രദ്ധിക്കണം. ഉദയനിധിയോടു വിരോധമില്ല. പക്ഷേ രാഷ്ട്രീയത്തില്‍ അച്ഛന്റെ സ്വത്തിനെ കുറിച്ച് സംസാരിക്കേണ്ടതില്ല. മുത്തച്ഛനായ കരുണാനിധി വാക്കുകളുടെ ഉപയോഗം മനസ്സിലാക്കിയിരുന്ന സാഹിത്യകാരനാണെന്നതും അദ്ദേഹം മറക്കുന്നുവെന്നും നിര്‍മല വിമര്‍ശിച്ചു.

എന്നാല്‍, കരുണാനിധിയും ദ്രാവിഡചാര്യന്‍ പെരിയാറും തങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും ഓരോരുത്തരോടും അവരവരുടെ നിലവാരത്തിന് അനുസരിച്ചാണു സംസാരിക്കുകയെന്നും ഉദയനിധി തിരിച്ചടിച്ചു. ‘അച്ഛന്‍’ ‘കുടുംബം’ എന്നിവ മോശം വാക്കുകളല്ലെന്നും പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ പോലും രാഷ്ട്രീയം കലര്‍ത്താനാണു നിര്‍മലയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.

 

Back to top button
error: