കൊച്ചി:എറണാകുളം ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷിബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നതായാണ് സ്റ്റേഷനിലെ മറ്റുളള ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. മദ്യപിച്ചതിന് ശേഷം ജീവനൊടുക്കിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം തൃശൂരിലെ എആര്‍ ക്യാമ്ബിലെ പൊലീസുകാരനേയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. പെരുമ്ബിള്ളിശ്ശേരി സ്വദേശി ആദിഷിനെ (40) വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തൃശൂര്‍ സിറ്റി കണ്ട്രോള് റൂമില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.