KeralaNEWS

പത്തനംതിട്ടയിൽ  സ്വകാര്യ വ്യക്തിയുടെ കൃഷിത്തോട്ടത്തില്‍ കുട്ടിയാനയെ കണ്ടെത്തി

പത്തനംതിട്ട: സ്വകാര്യ വ്യക്തിയുടെ കൃഷിത്തോട്ടത്തില്‍ കുട്ടിയാനയെ കണ്ടെത്തി.കുറുമ്ബന്‍ മൂഴിയിലാണ് സംഭവം.കഴിഞ്ഞ ദിവസം ജനിച്ച കുട്ടിയാനയെയാണ് കണ്ടെത്തിയത്.

പ്രസവിച്ച്‌ അധിക സമയം ആകും മുന്‍പ് കൂട്ടം തെറ്റി പോയതാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നൽകുന്ന സൂചന. അടിയന്തര ചികിത്സയ്ക്കായി കുട്ടിയാനയെ കോന്നി ആനക്കൂട്ടിലേക്ക് മാറ്റി.

Signature-ad

ഇന്നലെ രാത്രിയാണ് റബ്ബര്‍ തോട്ടത്തില്‍ കുട്ടിയാന ജനിച്ചുവീണത്. ഉയര്‍ന്ന പ്രദേശമാണിത്. കുട്ടിയാന ഇവിടെ നിന്ന് താഴേക്ക് നിരങ്ങി വീണതാകാമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാവിലെ ഒന്‍പതുമണിയോടെയാണ് നാട്ടുകാര്‍ ആനക്കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

Back to top button
error: