കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പുതിയ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്.
കുട്ടിയുടെ സഹായത്തോടെയാണ് പൊലീസ് പുതിയ രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും ചിത്രങ്ങളാണ് തയ്യാറാക്കിയത്. സംഘത്തിലെ മറ്റു അംഗങ്ങളുടെ മുഖം ഓര്‍മയില്ലെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
അതിനിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറുവയസുകാരി ആശുപത്രി വിട്ടു. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നത് തുടരും. കുട്ടിയെ മജിസ്‌ട്രേറ്റിന്റെ അടുക്കലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തും.കുട്ടിയെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തും. കുഞ്ഞിന്റെ മാനസികാവസ്ഥ കണക്കിലെടുത്താണ് തീരുമാനം.